ജോര്‍ഹട്ടിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നാണ് നിമതി. ലോകത്തിലെ ഏറ്റവും വലിയ നദീ തുറമുഖമായ മാജുലിയിലേയ്‌ക്കുള്ള പ്രവേശനകവാടം കൂടിയാണ് നിമതി ഘട്ട്. ജോര്‍ഹട്ടിന് മാത്രമല്ല സമീപനഗരങ്ങള്‍ക്കും അപ്പര്‍ ആസ്സാമിലെ ഗ്രാമങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ് ഈ നദീ തുറമുഖം. നിമതി ഘട്ടില്‍ നിന്നും ഉള്ള കടത്ത് വഞ്ചി മാത്രമാണ് മാജുലിയില്‍ എത്താനുള്ള ഏക വഴി. കമലാബാരി,ഔനിയാതി, മാജുലി ദ്വീപ് തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്‌ക്ക് പോകാനുള്ള പ്രവേശന കവാടം ആണ് ഇവിടം.ജോര്‍ഹട്ട് നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് നിമതി .
വേനല്‍കാലത്തും ശരത്‌കാലത്തും നിമതി ഘട്ടില്‍ തിരക്ക് കൂടുതലായിരിക്കും. മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് അല്‍പം സാഹസമാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകി തുടങ്ങിയാല്‍ മാജുലിയിലേയ്‌ക്കും മറ്റുമുള്ള യാത്ര ദുസ്സഹമാകും. ജോര്‍ഹട്ട് നഗരത്തില്‍ നിന്നും നിമതിയിലേയ്‌ക്ക് ബസ് സര്‍വീസ് ഉണ്ട്.



Click it and Unblock the Notifications