Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » ആകര്‍ഷണങ്ങള് » അമീര്‍ പീര്‍ ദര്‍ഗ്ഗ

അമീര്‍ പീര്‍ ദര്‍ഗ്ഗ, കഡപ്പ

15

കഡപ്പ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സൂഫി ആരാധനാലയമാണ് അമീര്‍ പീര്‍ ദര്‍ഗ്ഗ. ജാതിമതഭേദമെന്യേ ജനങ്ങളെത്തുന്ന ഒരു സ്ഥലംകൂടിയാണിത്. എല്ലാദിവസങ്ങളിലും ഇവിടെ സന്ദര്‍ശനം നടത്താം. പീറുള്ള ഹുസ്സൈനി, അറുഫുള്ള ഹുസ്സൈനി എന്നീ സൂഫിവര്യന്മാരുടെ കബറിടങ്ങളാണ് ഇവിടെയുള്ളത്.   വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഇവിടെ കൂടുതല്‍ ജനത്തിരക്കനുഭവപ്പെടുന്നത്, ഈ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍ സൂഫി വര്യന്മാരുടെ അനുഗ്രഹം ലഭിയ്ക്കുമെന്നാണ് വിശ്വാസം. ഇവിടെ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഏതാഗ്രഹവും നടക്കുമെന്നാണ് പറയപ്പെടുന്നത്.

സൂഫി വര്യന്മാരുടെ ശിഷ്യന്മാരെല്ലാം ഈ ദര്‍ഗയിലുണ്ട്. മറ്റുള്ളവരില്‍ നിന്നും തങ്ങളെ വേറിട്ടറിയാനായി ഇവര്‍ കാവിവസ്ത്രമാണ് ധരിയ്ക്കുന്നത്. ഈ രണ്ട് സൂഫിവര്യന്മാരുടെ ദര്‍ശനങ്ങള്‍ പിന്തുടരുന്നവരെല്ലാം കാവിവസ്ത്രമാണ് ധരിയ്ക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ശിഷ്യനായിരുന്നു പീറുള്ള ഹുസൈനിയെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ഇദ്ദേഹം ഇന്ത്യയിലെ എല്ലാ ദര്‍ഗകളിലും സന്ദര്‍ശനം നടത്തിയത്രേ. ഇങ്ങനെയുള്ള യാത്രക്കിടെ അജ്മീര്‍ ദര്‍ഗയില്‍ വച്ചാണത്രേ കഡപ്പ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ പീറുള്ളയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue