Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കഡപ്പ » ആകര്‍ഷണങ്ങള് » മസ്ജിദ് ഇ അസം

മസ്ജിദ് ഇ അസം, കഡപ്പ

15

പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട മുസ്ലീം പള്ളിയാണിത്. ഗണ്ഡികോട്ട കോട്ടയ്ക്ക് അടുത്തായിട്ടാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്. മുഗള്‍ രാജാവായ ഔറംഗസേബാണ് ഈ പള്ളി പണികഴിപ്പിച്ചതെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. പള്ളിയുടെ ചുവരുകളിലും മറ്റും പേര്‍ഷ്യന്‍ ഭാഷയിലുള്ള ഒട്ടേറെ ലിഖിതങ്ങള്‍ കാണാന്‍ കഴിയും. മുസ്ലീംങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ പള്ളി. നമസ്‌കാരങ്ങള്‍ക്കായി ഒട്ടേറെയാളുകളാണ് ഇവിടെയെത്താറുള്ളത്.

മതപരമായ പ്രത്യേകതയ്‌ക്കൊപ്പംതന്നെ വാസ്തുവിദ്യാപരമായ പ്രത്യേകതയുമുള്ളതാണ് ഈ പള്ളി. മനോഹരമായ ഈ നിര്‍മ്മിതി കാണാനും ഏറെയാളുകള്‍ എത്താറുണ്ട്. പേര്‍ഷ്യന്‍ മാതൃകയോട് ഏറെ സാമ്യമുള്ളതാണ് ഇതിന്റെ നിര്‍മ്മാണരീതി. പേര്‍ഷ്യന്‍ വാസ്തുവിദ്യാരീതിയുടെ വലിയ ആരാധകനായിരുന്നു ഔറംഗസേബ് എന്നാണ് ചരിത്രം പറയുന്നത്.  ഔറംഗസേബിന്റെ കാലത്ത് വടക്കേ ഇന്ത്യയില്‍ പണിത ക്ഷേത്രങ്ങളോട് വളരെയെറേ സമാനതകള്‍ പുലര്‍ത്തുന്നുണ്ട് ഈ പള്ളി.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat