സയ്ദ് ഷാ മൊഹമ്മദ് ഹുസൈന്റെ സ്മാരക മണ്ഡപമാണിത്. കഡപ്പ നഗരത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. നിര്‍മ്മാണത്തിലും രൂപത്തിലുമെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് ഈ കെട്ടിടം. ചതുരാകൃതിയില്‍ വലിയ താഴികക്കുടത്തോടുകൂടിയാണ് ഇത് പണിതിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി ചുറ്റിലും വലിയ മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. ഉള്ളിലും പുറത്തും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
നൈസാമുമാരുടെ കാലത്തെ വാസ്തുവിദ്യാ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ സ്മാരകമണ്ഡപം.