മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാണ് ഇവിടുത്തെ പ്രതിഷ്ഠ, വാമനന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. കേരളത്തിന്റെ പുരാതന ക്ഷേത്രവാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തൃക്കാക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പത്താം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലുമെല്ലാമുള്ളതാണത്രേ ഈ ക്ഷേത്രത്തിലെ ലിഖിതങ്ങള്‍.
ഓണം ആഘോഷസമയത്താണ് ക്ഷേത്ര സന്ദര്‍ശനത്തിന് പറ്റിയ സമയം. ഓണത്തിന് പിന്നിലെ ഐതീഹ്യവുമായി വാമനനുള്ള ബന്ധം തന്നെയാണ് ഇതിന് കാരണം. ഗണപതി, അന്നപൂര്‍ണേശ്വരി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രതിഷ്ഠകള്‍.



Click it and Unblock the Notifications