പെരിയാറിന്റെ വടക്കേതീരത്താണ് ഈ മഠം സ്ഥിതിചെയ്യുന്നത്. ആദിശങ്കരാചാര്യന് സമര്‍പ്പിച്ചിരിക്കുന്ന ആശ്രമമാണിത്. ആദിശങ്കരന്റെ മാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍. സംവാദങ്ങളും വേദപഠനകോഴ്സുകളും മഠം സംഘടിപ്പിക്കുന്നുണ്ട്.
ഏത് മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെയെത്തി പഠനം നടത്താം. ആശ്രമത്തിനുള്ളിലുള്ള പ്രധാനക്ഷേത്രങ്ങള്‍ ശങ്കരാചാര്യനും ദേവി ശാരദാംബയ്ക്കും ഗണപതിയ്ക്കും വേണ്ടിയുള്ളതാണ്. നവരാത്രികാലത്താണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. കാലടി സന്ദര്‍ശനത്തിനിടെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്.