സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പര്‍വ്വതമാണ് ചക. കല്‍പയിലെ പ്രധാനപ്പെട്ടൊരു ട്രക്കിങ് കേന്ദ്രംകൂടിയാണിത്. മുകളിലേയ്ക്ക് നടന്നെത്താന്‍ ഏതാണ്ട് 2 മുതല്‍ 3 മണിക്കൂര്‍ വരെ വേണ്ടിവരും, ഇറങ്ങാന്‍ 2 മണിക്കൂര്‍ മതിയാകും. ട്രക്കിങിന് പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗൈഡുകളെ ലഭ്യമാണ്. അതിരാവിലെയാണ് ഇവിടെ ട്രക്കിങ് തുടങ്ങേണ്ടതെന്നാണ് പറയുക, പ്രകൃതിയുടെ മനോഹാരിത കാണണമെങ്കില്‍ നേരത്തേ യാത്ര തുടങ്ങണമത്രേ. ട്രക്കിങ്ങിനിടെ മനോഹരമായ ഒരു തടാകവും താഴ്‌വരയുമെല്ലാം കാണാം.



Click it and Unblock the Notifications