കല്‍പ്പറ്റയിലെ പ്രശസ്തമായ മറ്റൊരു ജൈനക്ഷേത്രമാണ് കോട്ടമുണ്ട കണ്ണാടി ക്ഷേത്രം. വെളളരിമലയിലാണ് ഈ പ്രമുഖമായ കണ്ണാടിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കല്‍പ്പറ്റയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ജൈനനായ പരശ്വനാഥ സ്വാമിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികള്‍ക്ക് പ്രശസ്തമായതാണ് കോട്ടമുണ്ട കണ്ണാടി ക്ഷേത്രം. മനോഹരമായ ഈ കണ്ണാടിക്ഷേത്രം കാണാനായി വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു.



Click it and Unblock the Notifications