കല്‍പറ്റയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് പുളിയര്‍മല ജൈന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കല്‍പറ്റയിലെ ക്ഷേത്രങ്ങളില്‍ ഏരെ ചരിത്രപ്രാധാന്യമുള്ളതും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ ഒന്നാണ് പുളിയര്‍മല ജൈന ക്ഷേത്രം. ജൈനമതവിശ്വാസികളുടെ പ്രധാനപ്പെട്ട അനന്തനാഥ സ്വാമിയെയാണ് ഇവിടെ ആരാധിക്കുന്നത്. കല്‍പ്പറ്റയിലെ പ്രധാനപ്പെട്ട ജൈന ആരാധന കേന്ദ്രങ്ങളില്‍ ഒന്നാണ് പുളിയര്‍മല ജൈന ക്ഷേത്രം. ചിത്രപ്പണികളോട് കൂടിയ ചുമരുകളും പ്രവേശനകവാടത്തിലെ വലിയ തൂണും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ദ്രവീഡിയന്‍ ശൈലിയിലുള്ള ഒരു വലിയ സ്തൂപമുണ്ട് ഈ ക്ഷേത്രത്തില്‍. സ്തൂപത്തിന് മുകളിലായി മഹാവീരന്റെ രൂപം കൊത്തിവച്ചിരിക്കുന്നത് കാണാം. ജൈന സംസ്‌കാരത്തിന്റെയും നിര്‍മാണശൈലിയുടെയും ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് പുളിയര്‍മല ജൈന ക്ഷേത്രം.



Click it and Unblock the Notifications