പാര്‍വ്വതിദേവിയുടെ അവതാരമായ കാമാക്ഷിദേവിയുടേതാണ് ഈ ക്ഷേത്രം. പല്ലവ രാജാക്കന്മാരാവാം ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പണിതത്. ഇവിടത്തെ മൂര്‍ത്തിയായ ദേവി ഉപവിഷ്ടയായാണ് പ്രതിഷ്ടിച്ചിട്ടുള്ളത്. യോഗാസനരൂപത്തില്‍ ശാന്തഭാവത്തിലാണ് ദേവിയുടെ ഇരിപ്പ്. ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്ന പാര്‍വ്വതിദേവിക്ക് ഈ നഗരത്തില്‍ ഈയൊരു അമ്പലമേയുള്ളു എന്നതാണ് ആശ്ചര്യം.
ക്ഷേത്രത്തിന്റെ പല കോണുകളും നവീകരണത്തിന് വിധേയമായിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിലോ കാലത്തിന്റെ കൈക്രിയകളിലോ യഥാര്‍ത്ഥ രൂപങ്ങള്‍ക്ക് നാശം സംഭവിച്ചതിനാലാവാം, മാറിമാറി വന്ന ഓരോ ഭരണാധികാരിയും ക്ഷേത്രത്തിന്റെ തനത് രൂപം നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇപ്പോഴും അതിലെ വാസ്തുകലയുടെ പ്രാരംഭ രൂപങ്ങള്‍ വായിച്ചെടുക്കാനാവും.



Click it and Unblock the Notifications