ആദിശങ്കരന്‍ സ്ഥാപിച്ച ഈ മഠം തമിഴ് നാട്ടിലെ കാഞ്ചീപുരം പട്ടണത്തിലാണ്. ഹിന്ദുക്കള്‍ക്കായുള്ള ആശ്രമ പാഠശാലയാണിത്. അഞ്ച് പഞ്ചഭൂത സ്ഥലങ്ങളിലൊന്നാണ് ഈ ആശ്രമം. ഇതിന്റെ നിര്‍മ്മാണം എന്ന് നടന്നുവെന്ന് വ്യക്തമായ രൂപമില്ല. പുരാവസ്തുഗവേഷകരുടെ അഭിപ്രായത്തില്‍ ഇതിന് 2500 വര്‍ഷമെങ്കിലും പഴക്കമുണ്ട്. മഠത്തിന്റെ ചുമരുകളിലെ ശിലാശാസനങ്ങളും ഇത് ശരിവെക്കുന്നു. ചില ചരിത്രകാരന്മാര്‍ പറയുന്നത് മഠത്തിന് മൂന്ന് നൂറ്റാണ്ടുകളെങ്കിലും പഴക്കമുണ്ടെന്നാണ്. പക്ഷേ, ഇതിന് ഉറച്ച തെളിവുകളില്ല. മുമ്പ് ഈ മഠം കുംഭകോണത്തായിരുന്നു. മൈസൂരിലെ ഹൈദരാലിയുടെ സൈന്യം ഇവിടേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ഇത് കാഞ്ചീപുരത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇന്ന് ഇത് ദക്ഷിണേന്ത്യയില്‍ ഏറെ ആദരിക്കപ്പെടുന്നു. വര്‍ഷം തോറും ആദിശങ്കരന്റെ ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ വന്ന് സാഫല്യമടയുന്നു.



Click it and Unblock the Notifications