കന്ധമാലിന്റെ മുഖ്യദേവതയായ ബരലദേവി, മനുഷ്യകുലത്തിന്റെ രക്ഷകയായാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ദേവിയുടെ ചൈതന്യമാണ് ഈ സ്ഥലത്തെ ഇത്ര പ്രസിദ്ധമാക്കിയത്. ഫൂല്‍ബനിയില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍ ബലസ് കുമ്പയിലെത്താം. വളരെ അകലെ നിന്നുപോലും വിശ്വാസികളുടെ വലിയൊരു ജനാവലി ദസ്സറ ആഘോഷത്തില്‍ പങ്ക് കൊള്ളാന്‍ ഇവിടെ എത്തിച്ചേരാറുണ്ട്. രണ്ട് അരുവികള്‍ സംഗമിക്കുകയും പിലാസല്‍കി നദി ഉത്ഭവിക്കുകയും ചെയ്യുന്നിടത്താണ് ബലസ് കുമ്പ വിലയിക്കുന്നത്.
കന്ധമാലിലെ വിനോദസഞ്ചാരത്തിന് മാറ്റ് കൂട്ടുന്ന പിലാസല്‍കി ഡാം നിലകൊള്ളുന്നത് ബലസ് കുമ്പയിലാണ്. നിബിഢമായ ഹരിതവനങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഡാമിന്റെ പരിസരം. അതുകൊണ്ട് തന്നെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ നിന്നകന്ന് ഒരുപാട് പേര്‍ ഡാമിന്റെ ചുറ്റുവട്ടത്ത് വിശ്രമിക്കുന്നത് കാണാം. വാഹന ഗതാഗതത്തിന് യോഗ്യമായ റോഡുകള്‍ ഉള്ളതിനാല്‍ ബലസ് കുമ്പയിലെത്താന്‍ വളരെ എളുപ്പമാണ്.



Click it and Unblock the Notifications