ധരംശാലയില്‍ നിന്ന് ഏകദേശം 52 കിലോമീറ്റര്‍ അകലെയുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ബാബ ബരോഹ് ക്ഷേത്രം. കൃഷ്‌ണനും രാധയുമാണ് ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ദിവസവും നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നു. കൃഷ്‌ണഭക്തനായ ബി. ആര്‍. ശര്‍മ്മയാണ് ക്ഷേത്രം നിര്‍മ്മിച്ചത്. വെള്ള മാര്‍ബിള്‍ കല്ലുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം വെള്ള മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഹിമാചല്‍പ്രദേശിലെ ക്ഷേത്രമെന്ന പ്രത്യേകതയും ബാബ ബരോഹ് ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ലോഹത്തില്‍ നിര്‍മ്മിച്ച ദുര്‍ഗ്ഗാവിഗ്രഹം കാണാം. ഈ ക്ഷേത്രത്തിന് സമീപത്തായി പുരാതനമായ കാലിനാഥ് ഭോലെ ശങ്കര്‍ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.



Click it and Unblock the Notifications