കാന്‍ഗ്ര ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ബാഗുലമുഖി ക്ഷേത്രം. ബാഗുലമുഖി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഹിന്ദു വിശ്വാസം അനുസരിച്ച് അറിവിന്റെ പത്തു ദേവതമാരില്‍ ഒന്നാണ് ബാഗുലമുഖി ദേവി. ധരംശാല- കാന്‍ഗ്ര- ചണ്ഢീഗഡ് ദേശീയപാതയില്‍, കോട്ട്ല കോട്ടയുടെ പ്രവേശന കവാടത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാഗുല, മുഖ് എന്നീ വാക്കുകളില്‍ നിന്നാണ് ബാഗുലമുഖി എന്ന പേര് രൂപപ്പെട്ടിരിക്കുന്നത്. ബാഗുല എന്ന വാക്കിനര്‍ത്ഥം കടിഞ്ഞാണെന്നും മുഖ് എന്ന വാക്കിന്റെ അര്‍ത്ഥം മുഖം എന്നുമാണ്. ആജ്ഞാശക്തിയുള്ള മുഖമെന്നാണ് ബാഗുലമുഖിയുടെ അര്‍ത്ഥം.