സത്‌ലജ് താഴ്‌വരയിലാണ് ബെഹ്ന മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ താഴ്‌വരയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ത്രികോണാകൃതിയിലുള്ള മേല്‍ക്കൂരയാണ് ഈ ക്ഷേത്രത്തിന്റെ ഒരു സവിശേഷത. ഇത്തരത്തിലുള്ള ഏറ്റവും വലിയ മേല്‍ക്കൂരയാണിത്. കല്ലുപാകിയിരിക്കുന്ന മേല്‍ക്കൂരയില്‍, ഇവ കോണോടുകോണായാണ് ക്രമീകരിച്ചിരിക്കുന്നത്. തുറന്ന ഇടനാഴികളും മണ്ഡപവുമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. പരസ്‌പരം സന്ധിക്കുന്ന രണ്ട് ബാല്‍ക്കണികളും ഇവിടെ കാണാം. താഴികക്കുടങ്ങള്‍ കൊണ്ട് ബാല്‍ക്കണികള്‍ മനോഹരമാക്കിയിട്ടുണ്ട്. കൂര്‍ത്ത മേല്‍ക്കൂരയോട് കൂടിയ ബാല്‍ക്കണികളെ സ്‌തൂഭങ്ങളും കൊത്തുപണികളും ആകര്‍ഷകമാക്കുന്നു. ക്ഷേത്ര ജാലകങ്ങളില്‍ മൃഗങ്ങളുടെയും പൂക്കളുടെയും രൂപങ്ങള്‍ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്.



Click it and Unblock the Notifications