പതിനഞ്ച് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന താരാഗഢ് കൊട്ടാരം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. കൊട്ടാരത്തിന് ചുറ്റിലുമായി വ്യാപിച്ചു കിടക്കുന്ന തേയില തോട്ടങ്ങള്‍ കലര്‍പ്പില്ലാത്ത സൗന്ദര്യ കാഴ്‌ചയാണ് പ്രദാനം ചെയ്യുന്നത്. അര്‍ദ്ധ വൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഇത് അല്‍ഹില എന്ന് അറിയപ്പെട്ടിരുന്നു. വേനല്‍ക്കാല സുഖവാസകേന്ദ്രമായി നിര്‍മ്മിച്ച കൊട്ടാരം പിന്നീട് ജമ്മുകാശ്‌മീരിലെ രാജകുടുംബം ഏറ്റെടുത്തു.
ധൗലാധര്‍ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തില്‍ ഇപ്പോള്‍ പരമ്പരാഗത രുചിവിഭങ്ങള്‍ ലഭിക്കുന്ന ഭക്ഷണശാലയാണ് പ്രവര്‍ത്തിക്കുന്നത്. 1930ല്‍ ആണ് ഇതൊരു ഹോട്ടലായി രൂപാന്തരം പ്രാപിച്ചത്. മനോഹരമായ ഉള്‍വശം ഹോട്ടലിന്റെ സവിശേഷതയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ ഫര്‍ണിച്ചറുകള്‍, വിശാലമായ മുഖപ്പ്, തേക്ക് കൊണ്ട് മനോഹരമാക്കിയ ഡൈനിംഗ് ഹാളുകള്‍ എന്നിവ സഞ്ചാരികളെ ഭൂതകാലത്തിലേക്ക് കൈ പിടിച്ചു നടത്താന്‍ പോന്നവയാണ്.



Click it and Unblock the Notifications