മഞ്ഞു വീഴുന്ന മലഞ്ചരുവുകളിലൂടെയുള്ള ട്രക്കിംഗ് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും. പര്‍വ്വതശിഖരങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, കരേരി തടാകം എന്നിവിടങ്ങിളിലേക്ക് നയിക്കുന്ന നിരവധി ട്രക്കിംഗ് പാതകള്‍ കാന്‍ഗ്രയിലുണ്ട്. കാന്‍ഗ്രയില്‍ നിന്ന് മനോഹരമായ ചമ്പ താഴ്‌വരയിലേക്കും ട്രക്കിംഗ് നടത്താം. മിങ്കിയാനി ചുരം, ലാകാ ചുരും അഥവാ ഇന്ദര്‍ഹരാ എന്നിവ കാന്‍ഗ്രയിലെ ഏറ്റവും പ്രശസ്‌തമായ ട്രക്കിംഗ് പാതകളാണ്. ഈ പാതകളുടെ ആരംഭം ധരംശാലയിലും അവസാനം മക് ലിയോഡ് ഗഞ്ചിലുമാണ്. ഇവിടെ പ്രധാനപ്പെട്ട മറ്റു അഞ്ച് ട്രക്കിംഗ് പാതകള്‍ കൂടിയുണ്ട്. ധരംശാല- തലാംഗ് ചുരം, മക് ലിയോഡ് ഗഞ്ച്- മിങ്കിയാനി ചുരം- ചമ്പ, ബെയ്‌ജ്‌നാഥ്- പരായ് ജോട്ട്, ഭീം ഗസ്‌തൂരി ചുരം എന്നിവയാണവ.



Click it and Unblock the Notifications