രാജകൊട്ടാരം മ്യൂസിയമായി മാറിയ രാജകീയകാഴ്ചയാണ് കണ്ണൂരിലെ അറക്കല്‍ കെട്ട്. കണ്ണൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറി മാപ്പിള ബേയ്ക്ക് സമീപത്തായാണ് അറക്കല്‍ കെട്ട് സ്ഥിതിചെയ്യുന്നത്. വര്‍ഷംതോറും നിരവധി സഞ്ചാരികളാണ് അറക്കല്‍ കെട്ട് കാണാനായി എത്തുന്നത്. കണ്ണൂരും ലക്ഷദ്വീപും ഭരിച്ചിരുന്ന മുസ്ലിം രാജവംശമായ അറക്കല്‍ ആലിരാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ചരിത്രപ്രസിദ്ധമായ ഈ അറക്കല്‍ കെട്ട്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളായവും ആംഗലേയവുമായ നിര്‍മാണശൈലിയാണ് അറക്കല്‍ കെട്ടിനുള്ളത്.
ദര്‍ബാര്‍ ഹാളും നീണ്ട മുറ്റങ്ങളും ഹാളും മറ്റുമടങ്ങിയതാണ് അറക്കല്‍ കെട്ട്. അറക്കല്‍ കെട്ടിലെ ദര്‍ബാര്‍ ഹാള്‍ നവീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. എങ്കിലും അറക്കല്‍ കെട്ട് ഇപ്പോഴും രാജവംശത്തിലെ കുടുംബാംഗങ്ങളുടെ അധീനതയില്‍ത്തന്നെയാണ്. പത്തായങ്ങള്‍, രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പഴയ ഖുറാന്‍, പഴയ ടെലിഫോണുകള്‍, വാളുകള്‍, പാത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിങ്ങനെ പോകുന്നു അറക്കല്‍ കെട്ടിനകത്തെ കാഴ്ചകള്‍.



Click it and Unblock the Notifications