കേരളത്തിലെ വളരെയധികം പഴക്കമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം. ഏകദേശം 3000 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്നാണ് കരുതപ്പെടുന്നത്. കണ്ണൂരില്‍ നിന്നും ഏഴ് കിലോമീറ്ററകലെ ചിറക്കലിലാണ് കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ചരിത്രത്തിലും പുരാവസ്തുക്കളിലും താല്‍പര്യമുള്ളവര്‍ക്ക് പ്രിയപ്പെട്ടതാണ് കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രം. ഏകദേശം 2500 വര്‍ഷത്തോളം പഴക്കമുള്ള ലിഖിതങ്ങള്‍ ഇവിടെനിന്നും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന് ലഭിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്തുള്ള ബാലഗോപാലനാണ് കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠ. അന്നദാനത്തിന് പേരുകേട്ട ഈ ക്ഷേത്രം ചിറക്കല്‍ രാജവംശവുമായും ബന്ധപ്പെട്ടിരിക്കുന്നു.



Click it and Unblock the Notifications