ഹനുമാരമ്പലം എന്നും ശ്രീ രാഘവപുരം ക്ഷേത്രം അറിയപ്പെടുന്നു. കണ്ണൂരില്‍നിന്നും 35 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ചെറുതാഴത്താണ് ശ്രീ രാഘവപുരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഹനുമാന്‍സ്വാമി ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ശ്രീ രാഘവപുരം ക്ഷേത്രം.
എട്ടാം നൂറ്റാണ്ടില്‍ ഈ പ്രദേശം ഭരിച്ചിരുന്ന ഉദയവര്‍മന്‍ കോലത്തിരിയാണ് ശ്രീ രാഘവപുരം ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ക്ഷേത്രനിര്‍മിതിക്കുശേഷം തുളുനാട്ടില്‍നിന്നും 237 ബ്രാഹ്മണകുടുംബങ്ങളെ കൊണ്ടുവന്ന് ക്ഷേത്രം സമര്‍പ്പിച്ചു എന്നാണ് കഥ. ഈ ബ്രാഹ്മണരാണ് ഇവിടത്തെ പൂജാവിധികള്‍ നിര്‍വഹിക്കുന്നത്. തിടമ്പ് തലയിലേറ്റി പൂജാരിമാര്‍ നടത്തുന്ന തിടമ്പുനൃത്തമാണ് ശ്രീ രാഘവപുരം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം.



Click it and Unblock the Notifications