കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ആരാധനായങ്ങളിലൊന്നാണ് തളാപ്പിലെ ശ്രീ സുന്ദരേശ്വരക്ഷേത്രം. കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണിത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ എണ്ണപ്പെട്ട ബിംബങ്ങളിലൊന്നായ ശ്രീനാരായണഗുരരുവാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. 1916 ലായിരുന്നു ഇത്. നാല് ക്ഷേത്രങ്ങള്‍ ഗുരു ഈ പ്രദേശത്ത് നിര്‍മിച്ചതില്‍ ഏറ്റവും പ്രസിദ്ധമായതാണ് സുന്ദരേശ്വരക്ഷേത്രം.
പരമശിവനാണ് സുന്ദരേശ്വരക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഏപ്രില്‍ -മെയ് മാസങ്ങളിലാണ് സുന്ദരേശ്വരക്ഷേത്രത്തില്‍ പ്രധാന ഉത്സവം. സാംസ്‌കാരിക പരിപാടികളും വെടിക്കെട്ടും മറ്റുമായി എട്ടുദിവസമാണ് ഉത്സവം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഇക്കാലത്ത് നിരവധി ആളുകള്‍ ഇക്കാലത്ത് ഇവിടെയെത്തുന്നു. കേരളത്തിലെ മറ്റ് ചില ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായി എല്ലാ ജാതിമതത്തില്‍ പ്പെട്ട ആളുകള്‍ക്കും സുന്ദരേശ്വരക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.



Click it and Unblock the Notifications