വലിയൊരു സ്വാഭാവിക വനത്തിലാണ് അല്ലന്‍ ഫോറസ്റ്റ് സൂ അഥവാ കാണ്‍പൂര്‍ സൂ സ്ഥിതി ചെയ്യുന്നത്. മറ്റു മൃഗശാലകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങള്‍ക്ക് മൃഗങ്ങളെ അതിന്റെറ സ്വാഭാവിക വാസസ്ഥാനത്ത് ദര്‍ശിക്കാം. ഈ പദ്ധതി തയ്യാറാക്കിയ സസ്യശാസ്ത്രജ്ഞനായ സര്‍ അല്ലനോടുള്ള ആദരസൂചകമായാണ് സൂവിന് ഈ പേരിട്ടത്.
വ്യത്യസ്തമായ മൃഗവര്‍ഗങ്ങള്‍ ഇവിടെയുണ്ട്. ഇവയില്‍ അപൂര്‍വതമായ മസ്ക് ഡീര്‍, ജാഗുവാര്‍, റൈനൊസേഴ്സ്, ടൈഗര്‍,സിംഹം, കുരങ്ങ്, ലാങ്ക്വര്‍, ചീറ്റാ എന്നിവ ഉള്‍പ്പെ ടും. ഒരു അക്വേറിയവും ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡാനും ഇവിടെയുണ്ട്. ഇതില്‍ നിരവധി തടാകങ്ങളും അപൂര്‍വയിനം സസ്യങ്ങളുമുണ്ട്. മൃഗങ്ങളെയും പക്ഷികളെയും കൂടാതെ ശാന്തമായ അന്തരീക്ഷവും ഇവിടെ നിന്ന് നുകരാനാവും. നഗരകേന്ദ്രത്തില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലം മാത്രമേ ഇവിടേക്കുള്ളൂ.
വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ സൂവാണിത്. പ്രാചീനമായ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു സ്വാഭാവിക തടാകവും ഇവിടെയുണ്ട്. പഠിക്കാനും വിനോദത്തിനും വിദ്യാര്‍ഥി കളടക്കമുള്ള നിരവധി പേരാണ്‍ ഇവിടെയെത്തുന്നത്.



Click it and Unblock the Notifications