മോട്ടി ജീല്‍ എന്നാല്‍ പവിഴ തടാകം എന്നാണ്‍. കാണ്‍പൂരിന് സമീപത്തെ സ്വരൂപ് നഗറിലാണ്‍ ഇത് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കുടിവെള്ള സംഭരണിയായി ഇത് ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന് സമീപത്തെ മനോഹരമായ കുട്ടികളുടെ പാര്‍ ക്കും സുന്ദരമായ പ്രകൃതിയും മൂലം സഞ്ചാനരികളുടെ ഇഷ്ടകേന്ദ്രമായി ഇത് മാറി. ചതുരാകൃതിയിലുള്ള ഈ തടാകത്തിന് ഒരു വശത്ത് ലാലാ ലജ്പത് റായ് ഹോസ്പിറ്റലും മറ്റു വശങ്ങളില്‍ മുനിസിപ്പാലിറ്റി കെട്ടിടങ്ങളും കാണ്‍പൂര്‍ വികസന സമിതിയുടെ വാട്ടര്‍ ട്രീറ്റ്മെന്‍ റ് പ്ലാന്‍ റുമാണ്. പൂക്കളും താറാവും നിറഞ്ഞ തടാകത്തിന് സമീപത്ത് വന്നിരിക്കുന്നത് നഗരവാസികളുടെ മുഖ്യവിനോദമാണ്. ക്രിക്കറ്റ്,ബാഡ്മിന്‍ റണ്‍ എന്നിവ കളിക്കാനെത്തുന്ന കുട്ടികളെ കൊണ്ടും തടാകത്തിന് ചുറ്റുമുള്ള നടപ്പാതയിലൂടെ രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന ആളുകളെകൊണ്ടും തടാകക്കര പലപ്പോഴും ജനബാഹുല്യമായിരിക്കും.



Click it and Unblock the Notifications