നാന റാവു പാര്‍ക്കിനും, എല്‍.ഐ.സി കെട്ടിടത്തിനും, കാണ്‍പൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനും സമീപത്തായാണ് ഫൂല്‍ ബാഗ് അഥവാ ഗണേഷ് വിദ്യാര്‍ഥി ഉദ്യാന്‍ സ്ഥിതി ചെയ്യുന്നത്. മഹാത്മഗാന്ധി, ഇന്ദിരഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, റാം മനോഹര്‍ ലോഹ്യ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പൊതുയോഗങ്ങള്‍ക്ക് വേദിയായ സ്ഥലമാണ് ഇത്.
കാണ്‍പൂര്‍ സംഗ്രഹാലയയും കാവ്ണ്‍പൂമര്‍ യൂണിയന്‍ ക്ലബും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് പച്ചപ്പ് നിറഞ്ഞ സ്ഥലമായിരുന്നു ഇതെങ്കിലും രാഷ്ട്രീയപാര്‍ട്ടി കളുടെ റാലിയും മറ്റും മൂലം ഇത് അടുത്തിടെ അലങ്കോലമായിട്ടുണ്ട്. ഇതിന്റെചരിത്രപ്രാധാന്യമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications