ശിവഗംഗ ജില്ലയിലെ കാരക്കുടി പട്ടണത്തിലാണ് 108 പിള്ളയാര്‍ കോവില്‍ സ്ഥിതിചെയ്യുന്നത്. ശിവപാര്‍വ്വതിമാരുടെ പുത്രനായ ശ്രീഗണേശാണ് ഇവിടത്തെ പ്രതിഷ്ഠ. നൂറ്റിയെട്ട് ഗണേശ വിഗ്രഹങ്ങളെ കുടിയിരുത്തിയതിന്റെ പേരില്‍ നാടൊട്ടുക്കും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഈ സവിശേഷത നേരില്‍ കാണാന്‍ ധാരാളം ഭക്തജനങ്ങള്‍ ഇവിടേക്ക് പ്രവഹിക്കുന്നു. ജീവിതത്തിലെ വിഘ്നങ്ങള്‍ നീക്കം
ചെയ്യാന്‍ ഭരമേല്പ്പിക്കപ്പെട്ടത് ഗണേശനാണ്. പുതുതായി എന്തെങ്കിലും തുടങ്ങുന്നതിന് മുമ്പ് ആളുകള്‍ ഇവിടെ വന്ന് ഗണേശന്റെ അനുഗ്രഹം വാങ്ങുന്നു. ഉദ്യമം തടസ്സങ്ങളൊന്നുമില്ലാതെ സുഗമമായി മുന്നോട്ട് കൊണ്ട്പോകാന്‍ അതാവശ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഗണേശനെ പ്രസാദിപ്പിക്കന്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഭവങ്ങളായ ലഡ്ഢുവും മോദകവും അര്‍പ്പിക്കാനും അവര്‍ മറക്കാറില്ല.



Click it and Unblock the Notifications