കാരക്കുടി പട്ടണത്തിലാണ് ഈ ക്ഷേത്രം. പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെ ആയതിനാല്‍ കാണാതെ പോകാന്‍ തരമില്ല. ശിവനും പെരുമാളും എന്നിങ്ങനെ രണ്ട് ദേവന്മാര്‍ കുടിയിരിക്കുന്ന കോവിലാണിത്. തിരുമല്‍ ദേവന്‍ എന്ന പേരില്‍ പെരുമാള്‍ ഇവിടത്തുകാര്‍ക്കിടയില്‍ പരിചിതനാണ്.
വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാണ് പെരുമാള്‍. ഹിന്ദുപുരാണങ്ങള്‍ പ്രകാരം വിഷ്ണുദേവന്‍ സ്ഥിതിയുടെയും ശിവന്‍ സംഹാരത്തിന്റെയും ദൈവങ്ങളാണ്. ഇവര്‍ രണ്ട് പേരെയും കൂടാതെ പ്രപഞ്ചത്തിന്റെ സൃഷ്ടാവായി അറിയപ്പെടുന്ന ബ്രഹ്മാവും ചേര്‍ന്നതാണ് ഹിന്ദുമതത്തിലെ ദൈവത്രയം.
കാരക്കുടിയിലെ നിവാസികള്‍ക്കിടയിലുള്ള ഒരു വിശ്വാസപ്രകാരം വിഷ്ണുവും ശിവനും വേഷപ്രച്ഛന്നരായി ഭൂമിയില്‍ വരാറുണ്ട്. ആകാശലോകത്ത് നിന്ന് ഭൂമിയിലെത്തുന്ന അവര്‍ക്ക് തങ്ങാനുള്ള ഭൗമ വസതിയായി ഈ ക്ഷേത്രത്തെയാണ് അവര്‍ തിരഞ്ഞെടുത്തത്. ഈ രണ്ട് ദേവന്മാരുടെയും ഭാര്യമാരായ പാര്‍വ്വതീദേവിയുടെയും ലക്ഷ്മീദേവിയുടെയും വിഗ്രഹങ്ങള്‍ ഈ ക്ഷേത്രത്തിലില്ല എന്നതാണ് ആശ്ചര്യം.



Click it and Unblock the Notifications