മധുര പട്ടണവുമായി കാരക്കുടിയെ ബന്ധിപ്പിക്കുന്ന പാതയിലാണ് വിവരന്‍ കോവില്‍ നിലകൊള്ളുന്നത്. കാരക്കുടിയില്‍ നിന്ന് വെറും പത്ത് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഇവിടേയ്ക്ക് ബസ്സുകളും ടാക്സികളും മുഖേന അനായാസം വന്നെത്താം. ശിവന്റെ അവതാരങ്ങളില്‍ ഒന്നായ ഭൈരവ ദേവനാണ് ഇവിടത്തെ ആരാധനാമൂര്‍ത്തി. ദിവസവും ധാരാളം ഭക്തജനങ്ങള്‍ ഇവിടെയെത്തി പലവിധത്തിലുള്ള അര്‍ച്ചനകള്‍ നേദിക്കുന്നു. ക്ഷേത്രത്തിന് പുറത്ത് ഒരരുവിയും സന്ദര്‍ശകര്‍ക്ക് കാണാം.
ശ്രീരാമനുമായും ഈ സ്ഥലത്തിന് ഐതിഹാസികമായ ഒരു ബന്ധമുണ്ട്. തന്റെ ഭാര്യ സീതാദേവി സുരക്ഷിതയായി ലങ്കയില്‍ ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഹനുമാന്‍ മുഖാന്തിരം രാമന്‍ അറിയുന്നത് ഇവിടെ വെച്ചാണ്. തെളിവായി ഹാജരാക്കിയ സീത അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കണ്ട് രാമന്‍ ദുഖിതനായി. ഹനുമാന്റെ ത്യാഗത്തില്‍ സന്തുഷ്ടനായ രാമന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു.



Click it and Unblock the Notifications