ഉത്കൃഷ്ടമായ പെയിന്റിംഗുകളും കൊത്തുപണികളും ലാറ്റിസ് വര്‍ക്കുകളുമൊക്കെ വൈവിധ്യം ചാര്‍ത്തുന്ന മനോഹരമായ കൊട്ടാരം. പതിനാലാം നുറ്റാണ്ടിലാണ് രാജ കുടുംബം വക ഈ കൊട്ടാരം പണി കഴിപ്പിച്ചത്. പാലസിന്റെ പഴയ ചിത്രങ്ങളും കൂടാതെ ഏകദേശം 600 വര്‍ഷം പഴക്കമുള്ള വിശിഷ്ടമായ ചിത്രരചനകള്‍ വരെ ഇവിടെ ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1938 വരെ രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. പിന്നീട് ഭന്‍വാര്‍ വിലാസ് പാലസ് നിര്‍മ്മിച്ചതിന് ശേഷം അവര്‍ അങ്ങോട്ടേക്ക് താമസം മാറ്റി.
പണ്ടുകാലത്തെ യഥാര്‍ത്ഥ സിറ്റി പാലസ് പതിനാലാം നുറ്റാണ്ടിലാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്ന ഫ്രെസ്കോ പെയിന്റിംഗ്സും മിനുക്കു പണികളുമൊക്കെ വിസ്മയം വിരിയിക്കുന്ന സിറ്റി പാലസ് നിര്‍മ്മിച്ചതോ,പതിനെട്ടാം നുറ്റാണ്ടിലും.



Click it and Unblock the Notifications