ഇവിടുത്തെ ഷോപ്പിംഗ് തികച്ചും വേറിട്ട അനുഭവമാണ് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. കരൗലിയിലെ കാഴ്ചകള്‍ ഏകദേശം കണ്ടു കഴിഞ്ഞാല്‍ പിന്നെ അടുത്ത പ്രധാന പരിപാടിയാണ് ഷോപ്പിംഗ്. കരകൗശല വസ്തുക്കളാണ് ഏറ്റവും കൂടതല്‍ വിറ്റഴിക്കപ്പെടുന്നത്. തിളക്കമാര്‍ന്ന തുണിത്തരങ്ങളും വളകളും കയറ്റു പായയുമൊക്കെ സഞ്ചാരികള്‍ വാങ്ങി കൂട്ടുന്ന പ്രധാന വസ്തുക്കളില്‍ പെടുന്നു. ഇവയിലൂടെ കരൗലിയിലെ ഓര്‍മ്മകള്‍ നിങ്ങളുടെ ഭവനങ്ങളിലേക്ക് കൂടെ കൊണ്ട് പോകാം.
പലവിധ വര്‍ണങ്ങളിലുള്ള വളകളാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. പിന്നെ കരൗലിയിലെ ഷോപ്പിംഗ് അത്ര ബുദ്ധിമുട്ടുള്ള പരിപാടിയേ അല്ല. വളരെ എളുപ്പത്തില്‍ തീര്‍ക്കാം. പോകുക,ആവശ്യമുള്ളത് എടുക്കുക, വേണമെങ്കില്‍ ഒന്ന് വിലപേശുക,സാധനം കയ്യില്‍,ഇത്രേ ഉള്ളൂ കാര്യം.



Click it and Unblock the Notifications