പദുമില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കര്‍ഷയാണ് സന്‍സ്കാര്‍ മേഖലയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരങ്ങളില്‍ ഒന്ന്. നിരവധി പ്രാര്‍ഥനാലയങ്ങളും മുറികളും ഉള്ള ഈ ബുദ്ധമത വിഹാരത്തില്‍ 150ഓളം ബുദ്ധ സന്യാസിമാരാണ് ഉള്ളത്. പ്രദേശത്തെ ഏറ്റവും സമ്പന്നമായ ബുദ്ധമത വിഹാരവും ഇതാണ്.
പ്രകൃതിയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം പതിനൊന്നാം നൂറ്റാണ്ടില്‍ ഫാഗസ്പ ഷെറാബ് എന്നയാളാണ് നിര്‍മിച്ചതെന്നാണ് ചരിത്രം. രണ്ട് പ്രാര്‍ഥനാ ഹാളുകളും എട്ട് ക്ഷേത്രങ്ങളും മേഖലയിലെ തന്നെ വലിയ ലൈബ്രറിയുമാണ് ഇവിടെയുള്ളത്. തബ്രാങ് എന്നറിയപെപടുന്ന മുറിയില്‍ പുരാതന ചുവര്‍ ചിത്രങ്ങളും മതശാസനകളടങ്ങിയ ചുരുളുകളും കാണാം. ഇവയില്‍ പലതിന്‍െറയും പഴക്കം പതിനഞ്ചാം നൂറ്റാണ്ട് വരെ നീളുന്നതാണ്. മൊണാസ്ട്രിയുടെ ഒരു വശം ദോര്‍ജ്യെ ദസോങ് എന്നറിയപ്പെടുന്ന സന്യസാനിമാരുടെ വാസസ്ഥലമാണ്.



Click it and Unblock the Notifications