Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ഗില്‍ » ആകര്‍ഷണങ്ങള് » സാനി ബുദ്ധമത വിഹാരം

സാനി ബുദ്ധമത വിഹാരം, കാര്‍ഗില്‍

32

സാനി  ഗ്രാമത്തിന് ഒരു വിളിപ്പാടകലെയുള്ള ഈ ആശ്രമത്തിന് ടുര്‍ടോറ്റ് ഗ്യാറ്റ് എന്നും പേരുണ്ട്. കുഷ രാജാവായ കനിഷ്കന്‍ ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പുരാതന ആശ്രമം ലോകമെങ്ങുമുള്ള ബുദ്ധമത വിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ട് മുമ്പ് ബുദ്ധ തേജസ്വിമാരായ  നരോപ ,പദ്മസംഭവ ,മാര്‍പ എന്നിവര്‍ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഇവര്‍ സന്ദര്‍ശിച്ചതില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്ന എട്ട് പുണ്യാശ്രമങ്ങളില്‍ ഒന്നാണ് ഇവിടം. ലഡാക്ക് സന്‍സ്കാര്‍ മേഖലകളിലെ പുരാതന ആശ്രമമായി കണക്കാക്കുന്ന ഇവിടെ  തിബറ്റന്‍ ബുദ്ധിസത്തിന്‍െറ പാഠശാലയായ ദ്രുഗ്പ കര്‍ഗ്യുവിന്‍െറ ഭാഗമാണ്.

ഈ ആശ്രമത്തിലാണ് നൂറ്റി എട്ട് സ്തൂപങ്ങളില്‍ തീര്‍ത്ത  ഒരു താഴികക്കുടത്തിന്‍്റെ രൂപത്തിലുള്ള സ്തൂപം പ്രതിഷ്ഠയായി ഉള്ളത്.  ആശ്രമത്തിന്‍െറ പിറകുവശത്ത് സ്ഥാപിച്ചിട്ടുള്ള 20 അടി ഉയരമുള്ള ഈ സ്തൂപം കനിക സ്തൂപം എന്നും അറിയപ്പെടാറുണ്ട്. ആശ്രമത്തിനു ചുറ്റുമുള്ള പറമ്പ് ദീര്‍ഘചതുരാകൃതിയിലാണ് ഉള്ളത്. പ്രധാന ഹാളില്‍ ബുദ്ധമതാചാര്യന്‍മാരായ ചമ്പ, ചെന്‍റെന്‍, പദ്മസംഭവ തുടങ്ങിയവരുടെ ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഒരു ചെറിയ മുറിക്കുള്ളില്‍ തിബറ്റിലെ ബുദ്ധ മത വിശ്വാസികളുടെ പരിശുദ്ധ പുസ്തകങ്ങളില്‍ ഒന്നായ കന്‍ഗ്യൂറിന്‍െറ പതിപ്പുകള്‍ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്നു , കൂടാതെ നരോപയുടെ ഒരു ചെറിയ പ്രതിഷ്ഠയും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ആശ്രമത്തില്‍ നടക്കുന്ന ലാമമാരുടെ മുഖം മൂടി നൃത്തം പ്രശസ്തമാണ്. സാനി നരോനസ്ജല്‍,  മഹാ പ്രാര്‍ഥന എന്നിവയാണ് മറ്റു ഉല്‍സവങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue