കാര്‍ഗിലില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറുനഗരം പദം എന്നും അറിയപെപടാറുണ്ട്. സന്‍സ്കാര്‍ മേഖലയിലെ വലിയ നഗരമായ ഇവിടം മുമ്പ് സന്‍സ്കാര്‍ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. രാജാവിന്‍െറ വാസസ്ഥലമായിരുന്ന മഡ് പാലസും ചെറിയ ബുദ്ധ വിഹാരവും നദിക്ക് സമീപമുള്ള പാറയില്‍ കൊത്തിയെടുത്ത രൂപങ്ങളുമാണ് ഇവിടത്തെ പ്രധാന ആകര്ഷണങ്ങള്. പാദൂമിന് സമീപം ഒരു മലയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമായ പിബിറ്റിംഗില് സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമായ ബുദ്ധ വിഹാരവും ഉണ്ട്.