ജമ്മുകശ്മീരിന്‍െറ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. സുമുദ്രനിരപ്പില്‍ നിന്ന് 4401 മീറ്ററും 4450 മീറ്ററും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തടാകങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. തിബറ്റന്‍ മാതൃകയില്‍ നിര്‍മിച്ച സോങ്കുല്‍, സ്റ്റോങ്ഡേ, കര്‍ഷ, ഫുഗ്ത്താല്‍, സ്റ്റാരിമോ എന്നീ ബുദ്ധമത വിഹാരങ്ങളും ഇവിടെയാണ്. ട്രെക്കിങ് പ്രിയര്‍ക്കായി നിരവധി ക്യാമ്പിംഗ് സൈറ്റുകളും ഇവിടെയുണ്ട്. സാന്‍സ്കാറിലേക്കുള്ള വഴിമധ്യേ സുരു താഴ്വരയിലെ പ്രശസ്തമായ ഡ്രാങ്ഡ്രുങ് ഗ്ളേസിയര്‍ കാണാം. കാര്‍ഗില്‍ അടക്കം ഹിമാലയ മലനിരകളുടെ ഗാംഭീര്യം കണ്ടറിയാനുള്ള സ്ഥലമാണ് ഇവിടം.



Click it and Unblock the Notifications