ഗ്രാന്‍ഡ് ട്രങ്ക് റോഡിലെ ദേശീയ പാത 1 ല്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ കര്‍നാലിലെ തിരക്കേറിയ സരഫ ബസാറിലാണ് ഗുരുദ്വാര മന്‍ജി സാഹിബ് സ്ഥിതി ചെയ്യുന്നത്. ആദ്യ സിഖ് ഗുരുവായ ശ്രീ ഗുരു നാനാക് ദേവ് ജി 1515 ല്‍ ആദ്യ ഉദാസി എന്ന് വിളിക്കപ്പെടുന്ന മത പര്യടനത്തിന്റെ ഭാഗമായി ഇവിടെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഭക്തര്‍ ഒത്തുചേരുന്നതിന് മുമ്പായി ഇവിടുത്തെ ഉദ്യാനത്തിലെ ചെറിയ കുന്നിന് മുകളിലിരുന്ന് കീര്‍ത്തനങ്ങള്‍ ആലപിച്ചതായാണ് പറയപ്പെടുന്നത്.
ആ ദിവസങ്ങളില്‍ കര്‍നാല്‍ നഗരത്തിലെ ജനങ്ങള്‍ക്ക് മേല്‍ സൂഫിസത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. പ്രമുഖ സൂഫി സന്യാസിയായ അബു അലി ഷാ കലന്ദര്‍ ആണ് ഇതിന് നേതൃത്വം നല്‍കിയിപരുന്നത്. എന്നാല്‍, പുതിയതായി എത്തിയ ഗുരുവിന് മുമ്പില്‍ ഭക്തര്‍ തടിച്ച് കൂടിയ വാര്‍ത്ത കേട്ട് കലന്ദറിന് അല്‍പം അസൂയ ഉണ്ടായി.
ഇതെ തുടര്‍ന്ന് സ്വന്തം അത്ഭുത ശക്തികള്‍ ഗുരുവിന് കാട്ടി കൊടുക്കുന്നതിനാല്‍ ഒരു ചുവരുണ്ടാക്കി അതിലിരുന്ന് ഗുരുവിനടത്തേക്ക് നീങ്ങി. എന്നാല്‍, ഗുരുവിനോടടുത്തതോടെ ചുവര്‍ തനിയെ നിന്നു. അതോടെ ഒരുവലിയ സന്യാസിയെ പരാജയപെടുത്താനാണ് താന്‍ കഴിവുകള്‍ ഉപയോഗിക്കുന്നതെന്ന തെറ്റ് അദ്ദേഹത്തിന് മനസ്സിലായി. ഇതെ തുടര്‍ന്ന് ചുവരില്‍ നിന്നിറങ്ങി ഗുരുവിനടത്തെത്തി അദ്ദേഹത്തെ ബഹുമാനിച്ചു . ഇതെല്ലാം മനസ്സിലാക്കിയ ഗുരു അത്ഭുതസിദ്ധികള്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്കായി പാഴാക്കി കളയാതെ ജനങ്ങളുടെ നന്മയ്‌ക്കായി ഉപയോഗിക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. 1663 ല്‍ ഡല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍കിഷന്‍ സാഹിബും ഇവിടം സന്ദര്‍ശിച്ചിരുന്നതായാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications