ഈ പ്രദേശത്തെ സിഖ് കാരുടെ സൈനിക ശക്തി ഉയര്‍ന്ന് വരുന്നതിന്റെ വെല്ലുവിളി നേരിടുന്നതിനായി 1805 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പണിത പടത്താവളത്തിലെ സെന്റ് ജെയിംസ് പള്ളിയുടെ ഭാഗമാണ് കര്‍നാല്‍ കണ്ടോന്മെന്റ് ചര്‍ച്ച് ടവര്‍. ഈ പ്രദേശത്ത് മലേറിയ പടര്‍ന്ന പിടിച്ചതിനെ തുടര്‍ന്ന് ബ്രീട്ടിഷുകാര്‍ പടത്താവളം ഉപേക്ഷിച്ച് എഡി 1843 ല്‍ അംബാലെയിലേക്ക് മാറി. പള്ളിയിലെ സാധാനങ്ങള്‍ കൊണ്ടുപോകുന്നതിനായി പള്ളി ഇടിച്ചു പൊളിച്ചു എന്നാല്‍ പള്ളി ഗോപുരം മാത്രം അവിടെ നിലനിര്‍ത്തി. പൊതു ജനത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചതായതിനാല്‍ ഇത് പൊളിക്കുന്നതിനെ നാട്ടുകാര്‍ എതിര്‍ത്തു.
അന്നത്തെ പരേഡ് ഗ്രൗണ്ടിനും റേസ് കോഴ്സിനും ഇടിയിലായിട്ടാണ് 35 മീറ്റര്‍ ഉയരമുള്ള ഗോപുരം സ്ഥിതി ചെയ്യുന്നത്. മുകളിലായി അലങ്കരിച്ച കുരിശുമുണ്ട്. വളരെ ദൂരത്ത് നിന്നു തന്നെ കാണാവുന്ന ഈ പള്ളി ഗോപുരം ബ്രിട്ടീഷ് നിര്‍മ്മിതിയുടെ ഉത്തമോദാഹരണമാണ്. ഇതിന് നാല് നിലകളുണ്ട്. ആദ്യത്തെ നില ചാന്ത് പൂശിയിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ കുമ്മായമാണ് തേച്ചിരിക്കുന്നത്. റോമന്‍ ശൈലിയുള്ള അര്‍ധവൃത്താകൃതിയിലുള്ള കമാനങ്ങളാണ് ഗോപുരത്തിനുള്ളത്. പളളിയില്‍ നിന്നും നീക്കം ചെയ്ത ഫലകങ്ങളും ഗോപുരത്തിലുണ്ട്. നഗരത്തിലെ പ്രധാന നാഴികകല്ലാണ് ഇത്.