കര്‍ണാലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കര്‍ണാല കോട്ട. കര്‍ണാല പക്ഷിസങ്കേതം ഉള്‍ക്കൊള്ളുന്ന ഫണല്‍ ഹില്‍ എന്നറിയപ്പെടുന്ന കുന്നിന്‍പുറത്താണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ട് കോട്ടകളാണ് ഇവിടെ. മുകള്‍ഭാഗത്തുള്ള കോട്ടയില്‍ ഏതാണ്ട് 125 അടി ഉയരത്തില്‍ ഒരു കൂറ്റന്‍ വാച്ച് ടവര്‍ ഉണ്ട്. പാണ്ഡുസ് ടവര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
പേര്‍ഷ്യനിലും മറാത്തിയിലുമുള്ള ശിലാലേഖനങ്ങള്‍ ഈ കോട്ടയില്‍ കാണാം. മറാത്തി ലിഖിതങ്ങളില്‍ സമയസൂചികകള്‍ ഒന്നും കാണാനില്ല എങ്കിലും പേര്‍ഷ്യന്‍ ലിഖിതത്തില്‍ സയ്യദ് നുറുദ്ദീന്‍ മുഹമ്മദ് ഖാന്‍, ഹിര്‍ജി 1147 എ എച്ച് (1735) എന്ന് എഴുതിയതായി കാണാം. ഇത് മുഗള്‍ കാലഘട്ടത്തിലേതാണെന്ന് കരുതപ്പെടുന്നു.
കര്‍ണാല കോട്ടയില്‍ ഒരു വലിയ വാട്ടര്‍ ടാങ്ക് ഉണ്ട്, ഇവിടെ നിന്നും നോക്കിയാല്‍ ദൂരത്തായി രാജ്മാചി, പ്രബല്‍ഗഡ് കോട്ടകളുടെ മനോഹരമായ ദൃശ്യങ്ങള്‍ ദൂരത്തായി കാണാം.



Click it and Unblock the Notifications