കാര്‍വാര്‍ നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം. കാളി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗണപതിയുടെ മകളായ ശ്രീ ജയ് സന്തോഷി മാതയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദുര്‍ഗാദേവിയുടെ പുനരവതാരമാണ് ഈ ദേവിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാവര്‍ഷവും ഉത്സവ സമയത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്താറുള്ളത്.
എല്ലാ വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഇവിടെ ദീപോത്സവം നടക്കും. ഈ സമയത്ത് ക്ഷേത്രവും ക്ഷേത്രപരിസരവുമെല്ലാം ദീപങ്ങളാല്‍ അലങ്കരിക്കും. ശ്രാവണമാസത്തില്‍ ഉഗാദി ലക്ഷദീപോത്സവവും നടക്കാറുണ്ട്. മംഗള കാര്യ, നവരാത്രി പല്ലകി ഉത്സവ്, വൃത്ത് ഉദ്യപന എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് പ്രധാന ഉത്സവങ്ങള്‍. കാര്‍വാര്‍ നഗരത്തില്‍ നിന്നും ഇവിടെയെത്താന്‍ ബസുകളും ടാക്‌സികളും ലഭ്യമാണ്.



Click it and Unblock the Notifications