കൂഡി ബാഗ് ബീച്ച്, ബിനാഗ ബീച്ച്, മജലി ബീച്ച് എന്നിവയാണ് കാര്‍വാറിലെത്തുന്ന സഞ്ചാരികളുടെ മറ്റു പ്രിയ തീരങ്ങള്‍. കാളി നദി അറബിക്കടലില്‍ ചേരുന്നഭാഗമാണ് കൂഡി ബീച്ച്. ഇവിടെയും വാര്‍ട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യമുണ്ട്. കാര്‍വാറില്‍ നിന്നും 5 കിലോമീറ്റര്‍ അകലത്തിലാണ് ബിനാഗ ബീച്ച്. സുന്ദരമായ പ്രകൃതി ദൃശ്യമാണ് ഇവിടത്തെ പ്രത്യേകത.
ലേഡി ഓഫ് സെന്റ് ആനി ചര്‍ച്ച്, അര്‍ഗ ബീച്ച്, ദേവ്ബാഗ് ബീച്ച് എന്നിവയെല്ലാം ബിനാഗ ബീച്ചിനടുത്താണ്. ബിനാഗ ബീച്ചില്‍ നിന്നും മംഗലാപുരത്തേക്കും ഗോവയിലേക്കും ചെറിയ ദൂരം മാത്രമേയുള്ളു. മജലി ബീച്ചില്‍ വിനോദത്തിനായി മത്സ്യബന്ധനം നടത്താനുള്ള ഉപകരണങ്ങളും മറ്റും റിസോര്‍ട്ടുകളില്‍ വാടകയ്ക്കുകിട്ടും. പക്ഷി നിരീക്ഷകരുടെ ഇഷ്ടതാവളമാണ് ഈ ബീച്ച്. തീരത്തെ കോട്ടേജുകളും റിസോര്‍ട്ടുകളുമെല്ലാം മനോഹരങ്ങളാണ്.



Click it and Unblock the Notifications