സിദ്ദേശ്വര്‍ ക്ഷേത്രമെന്നും ഷെജ്ജേശ്വര്‍ ക്ഷേത്രം അറിയപ്പെടുന്നു. കാര്‍വാര്‍ നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഗോകര്‍ണ ഐതിഹ്യവുമായി ബന്ധപ്പെട്ടുള്ള അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാവണന്‍ ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗം സ്വന്തമാക്കി പോകുന്ന വഴിയ്ക്ക് ലിംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്നുവീണ സ്ഥലമാണ് ഇതെന്നാണ് പരിസരവാസികള്‍ പറയുന്നത്.
മഹാശിവരാത്രിക്ക് ഇവിടെ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഷിര്‍വെ ഘട്ട്, ശ്രീ അയ്യപ്പ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. അയ്യപ്പ ക്ഷേത്രം ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications