കഠുവാ ജില്ലയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ശിവക്ഷേത്രമായ മഹാബില്‍വാകേശ്വര്‍ ക്ഷേത്രം. നേരത്തേ ഈ ക്ഷേത്രം ഹരിഹര ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ധാരാളം ബെയ്ല് മരങ്ങള്‍ കാണാന്‍ കഴിയും. ഇതില്‍ നിന്നാണ് മഹാബില്‍വാകേശ്വര്‍ എന്ന പേര് ക്ഷേത്രത്തിന് ലഭിച്ചത്. ബെയ്ല് മരത്തിന്റെ ഇലകളാണ് ക്ഷേത്രത്തില്‍ ശിവന് സമര്‍പ്പിക്കുന്നത്. ഈ ഇലകള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം.
സമചതുരാകൃതിയുള്ള പ്രതലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവിലിന് 60 അടി ഉയരമുണ്ട്. പഞ്ചമുഖനായ ശിവന്റെ വിഗ്രഹത്തിനൊപ്പം ഗണപതി, ബ്രഹ്മാവ്, വിഷ്ണു എന്നീ ദേവന്മാരുടെ വിഗ്രഹങ്ങളും ഈ ക്ഷേത്രത്തില്‍ കാണാം. വനവാസക്കാലത്ത് പാണ്ഡവന്മാര് ഇവിടെ ആരാധന നടത്തിയിരുന്നതാണ് പറയപ്പെടുന്നു. ശിവന്റെ അനുഗ്രഹം തേടി ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നു.