Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കതുവ » ആകര്‍ഷണങ്ങള് » നരസിംഗ്‌ജി ക്ഷേത്രം

നരസിംഗ്‌ജി ക്ഷേത്രം, കതുവ

30

കതുവ ജില്ലയിലെ ഘവാല്‍ പട്ടണത്തില്‍ സ്‌ഥിതി ചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ്‌ നരസിംഗ്‌ജി ക്ഷേത്രം. വിഷ്‌ണുവിന്റെ അവതാരമായ നരസിംഹമാണ്‌ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി. 1600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ പ്രധാനമായും മൂന്ന്‌ വിഗ്രഹങ്ങളെയാണ്‌ പൂജിക്കുന്നത്‌. നരസിംഹ അവതാരം, നരസിംഹ രൂപം, അന്നപൂര്‍ണ്ണ എന്നിവയാണവ. ഈ മൂന്ന്‌ മൂര്‍ത്തികളെയും ഒരുമിച്ച്‌ കാണാവുന്ന ഒരേയൊരു ക്ഷേത്രമാണ്‌ നരസിംഗ്‌ജി ക്ഷേത്രം. ക്ഷേത്ര പരിസരത്ത്‌ വിശാലമായ ഒരു കുളമുണ്ട്‌.

ക്ഷേത്ര സമുച്ചയത്തിനകത്ത്‌ ബാബാ നരഹരിദാസ്‌ ജി മഹാരാജിന്റെ സമാധി കാണാന്‍ കഴിയും. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്‌ മഹാ മണ്ഡലേശ്വര്‍ ഗഡ്ഡി. അമര്‍നാഥ്‌ ജമ്മുകാശ്‌മീര്‍ നഗര്‍ ഖല്‍സ എന്ന പേരിലും ഇത്‌ പ്രശസ്‌തമാണ്‌. 200ല്‍ അധികം ആളുകള്‍ക്ക്‌ എല്ലാ ദിവസവും ഇവിടെ നിന്ന്‌ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ നല്‍കുന്നുണ്ട്‌.

മകരസംക്രാന്തി, രഥഖാരാ, ജന്മാഷ്ടമി സമയങ്ങളില്‍ ഇവിടെ വന്‍ ഭക്തജനത്തിരക്ക്‌ അനുഭവപ്പെടും. ആഘോഷ സമയങ്ങളില്‍ ഇവിടെ മേളകള്‍ സംഘടിപ്പിക്കാറുണ്ട്‌. കമ്പിളി വസ്‌ത്രങ്ങള്‍, കരകൗശല വസ്‌തുക്കള്‍ മുതലായവ മേളയില്‍ നിന്ന്‌ വാങ്ങാം.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue