രാമായണ മഹാഭാരത കാലത്തിനേക്കാള്‍ പഴക്കമുള്ളാണ് കൌശാമ്പിയുടെ ചരിത്രം. മഹാഭാരത്തിലെ 16 പ്രദേശങ്ങളിലൊന്നായ മഹാജനപദയുടെ തലസ്ഥാനമായിരുന്നു കൌശാമ്പി. പുരാണത്തിലും രാമായണത്തിലും മഹാഭാരതത്തിലും ഇക്കാര്യം വിവരിച്ചിട്ടുണ്ട്. ചേദി രാജകുമാരനാണ് നഗരം നിര്‍മിച്ചതെന്നാണ് ചരിത്രം പറയുന്നത്.
ബുദ്ധന്റെ കാലത്ത് രാജ്യത്തെ ഏറ്റവും സമ്പദ്സമൃദ്ധിയുള്ള ആറ് നഗരങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്നും വരുന്നവര്‍ക്ക് തങ്ങാനാവുന്ന നാല്ക്കവലയായിരുന്നു കൌശാമ്പി.
അതുകൊണ്ട് തന്നെ വ്യാപാരസാമ്പത്തിക മുനമ്പായിരുന്നു അക്കാലത്ത് കൌശാമ്പി. നഗരത്തിന്റെ മഹത്തായ ചരിത്രം കാട്ടിത്തരുന്ന നിരവധി പഴയ നാണയങ്ങള്‍, കൊത്തുപണികള്‍, വിഗ്രഹങ്ങള്‍, സ്തൂപങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അശോകസ്തംഭം ജൈനക്ഷേത്രം, കല്ക്കോട്ട, ഗോസിതരാമ മൊണാസ്ട്രി എന്നിവയാണ് ഇവിടത്തെ പ്രധാന സ്മാരകങ്ങള്‍. ബുദ്ധന്റെ സന്ദര്‍ശനം കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലം കൂടിയാണ് ഇത്. അദ്ദേഹത്തിന് ബോദോധയം ലഭിച്ചതിന്റെ ആറാമത്തെയും ഒമ്പതാമത്തെയും വര്‍ഷങ്ങളിലായിരുന്നു ഇത്.



Click it and Unblock the Notifications