കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും അര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഭൈരവ നാഥ ക്ഷേത്രത്തിലേക്ക്. സംഹാര മൂര്‍ത്തിയായ ശിവന്റെ പ്രധാന ഗണത്തില്‍ പെടുന്ന ഭൈരവനാഥന്റെ പേരിലുള്ള ക്ഷേത്രമാണിത്. ബി സി 3001 ല്‍ ഇവിടുത്തെ പ്രഥമ രാജ്പ്പൂത് ഭികുണ്ട് ആണ് ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്ര പാലകന്‍ എന്ന് കൂടി ഈ വിഗ്രഹം അറിയപ്പെടുന്നു. ശീതകാലത്ത് കേദാര്‍നാഥ് ക്ഷേത്രം അടയ്ക്കുന്ന കാലമാകെ ഭൈരവ നാഥന്‍ ക്ഷേത്ര സംരക്ഷകനായി നിലകൊള്ളുന്നുവെന്നാണ് സങ്കല്‍പം.



Click it and Unblock the Notifications