122 മീറ്റര്‍ ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന് കാലഹസ്തി വെള്ളച്ചാട്ടമെന്നും കല്ലത്തിഗിരി വെള്ളച്ചാട്ടമെന്നുമെല്ലാം പേരുകളുണ്ട്. അഗസ്ത്യമുനിയുമായി ബന്ധമുള്ളതാണ് ഈ വെള്ളച്ചാട്ടമെന്നാണ് തദ്ദേശീയര്‍ പറയുന്നത്. വിജയനഗര കാലത്ത് പണിത വീരഭ്ദ്ര ക്ഷേത്രം വെള്ളച്ചാട്ടത്തിനടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.
കല്ലില്‍ കൊത്തിയ മൂന്ന് ആനകളെ വച്ചാണ് ക്ഷേത്രത്തിന്റെ മുന്‍വശം അലങ്കരിച്ചിരിക്കുന്നത്. വര്‍ഷാവര്‍ഷം നടക്കുന്ന ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമില്ലാതെ ആളുകളെത്താറുണ്ട്. മാര്‍ച്ച്ഏപ്രില്‍ മാസങ്ങളിലായിട്ടാണ് ഉത്സവം നടക്കാറുള്ളത്.



Click it and Unblock the Notifications