കെമ്മനഗുണ്ടിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് റോക്ക് ഗാര്‍ഡന്‍. പാറകളില്‍കൊത്തിയുണ്ടാക്കിയ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഒട്ടേറെ തരത്തിലുള്ള പൂച്ചെടികളുണ്ടിവിടെ. ഇവിടെയെത്തിയാല്‍ സമീപത്തെ മലകളുടെ മനോഹരദൃശ്യമാണ് കാണാനാവുക. വൈകുന്നേരമാണെങ്കില്‍ മനോഹരമായ അസ്തമയക്കാഴ്ചയും കാണാം. റോക്ക് ഗാര്‍ഡന്റെ അറ്റത്തേയ്ക്ക് പോയാല്‍ അവിടെനിന്നും അകലെ ഭദ്ര റിസര്‍വ്വോയര്‍ കാണാനാകും. മനോഹരമായ അസ്തമയക്കാഴ്ചയുള്ളതുകൊണ്ടുതന്നെ സഞ്ചാരികള്‍ ഇവിടെയെത്തുന്നത് ഏറെയും വൈകുന്നേരത്തോടെയാണ്.



Click it and Unblock the Notifications