കിയോഞ്ജഹാറിലെ പുണ്യസ്ഥലങ്ങളിലൊന്നായി ഗണിക്കപ്പെടുന്ന ഇവിടെയാണ് പ്രശസ്തമായ മാ തരിണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് ഒരു കിലോമീറ്റര്‍ കാര്‍ യാത്ര ചെയ്താല്‍ ഇവിടെയത്തൊം.
ഹൈന്ദവ വിശ്വാസ പ്രകാരം പരമ സ്ഥാനത്തുള്ള ശക്തിയാണ് ഇവിടത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം. ഒറിയന്‍ വിശ്വാസമനുസരിച്ച് ദേവന്‍മാരിലും ദേവികളിലും ശക്തിയേറിയതാണ് ഇവിടത്തെ ദേവി. ഈ ക്ഷേത്രത്തിന്‍െറ പിറവി സംബന്ധിച്ചും നിരവധി ഐതിഹ്യങ്ങളുണ്ട്. ചുവന്ന നിറത്തിലുള്ള മുഖത്തോടു കൂടിയതാണ് ഇവിടത്തെ ദേവീവിഗ്രഹം. വിഗ്രഹത്തിന്‍െറ കണ്ണുകളാകട്ടെ സാധാരണയിലും വലുപ്പമുള്ളതാണ്. വര്‍ഷങ്ങളോളം ഇവിടെ മന്ത്ര തന്ത്രാദികള്‍ അഭ്യസിപ്പിച്ചിരുന്നതായാണ് വിലയിരുത്തല്‍. ആയിര കണക്കിന് ഭക്തരാണ് എല്ലാ വര്‍ഷവും ഇവിടെയത്തൊറ്.



Click it and Unblock the Notifications