സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്ററിധികം ഉയരത്തില്‍ ചന്ദ്ര നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കാര്‍ഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയാണ്. നട്ടുച്ചക്കുപോലും സൂര്യപ്രകാശം കടക്കാത്ത ഇടതൂര്‍ന്ന വില്ളോമര തോട്ടങ്ങള്‍ക്കിടയിലൂടെയും പൈന്മര തോട്ടങ്ങള്ക്കിടയിലൂടെയുമാണ് ഇങ്ങോടുള്ള റോഡ്. ഉരുളക്കിഴങ്ങ്, കടല, ബാര്‍ലി,കുതിരക്ക് നല്കുന്ന ഗോതമ്പ്, ബാര്‍ലി എന്നിവക്ക് പുറമെ കാട്ടുറോസയും ഇവിടെ ധാരാളമായി കൃഷിചെയ്യുന്നുണ്ട്.
ഗേഫാംഗ് കൊടുമുടി ഈ ഗ്രമാത്തിന് പിറകിലായാണ് സ്ഥിതി ചെയ്യുന്നത്. ലാഹൗള്‍ ജില്ലയുടെ ഗണിക്കപ്പെടുന്ന ലോര്‍ഡ് ഗേഫാംഗില് നിന്നാണ് ഈ കൊടുമുടിക്ക് ഈ പേര് ലഭിച്ചത്. ഈ കൊടുമുടിയിലെ ഗ്ളേസിയറില് നിന്ന് ഉല്‍ഭവിക്കുന്ന നദി ഗ്രാമത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. എ.ഡി 11,12 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്ന രണ്ട് സ്ളാബുകളുകളാണ് മറ്റൊരു ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക് താമസിക്കാന്‍ പി.ഡബ്ളിയു.ഡി റസ്റ്റ്ഹൗസ് മാത്രമാണ് ഗ്രാമത്തില്‍ ഉള്ളത്.