ഖുദാര്‍ നദിയിലാണ് ബേനി സാഗര്‍ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഖജുരാഹോ നഗരത്തിന്റെ അതിരിലായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ പരിസരങ്ങള്‍ ഡാമിന് ഏറെ ഭംഗി നല്കുന്നു. 7.7 സ്ക്വയര്‍ കിലോമീറ്റര്‍ ദൂരം പരന്ന് കിടക്കുന്നു ഈ ജലശേഖരം.
നഗരത്തിരക്കുകളില്‍ നിന്നകന്ന് ശാന്തമായി ചെലവഴിക്കാന്‍ അനുയോജ്യമായ ഇവിടെ ബോട്ടിംഗിനും, തുഴച്ചിലിനും, നീന്തലിനും സൗകര്യമുണ്ട്. ഇവിടം ഒരു പ്രധാന പിക്നിക് സ്ഥലം കൂടിയാണ്. തദ്ദേശീയരും, വിദേശികളുമായ അനേകര്‍ ഇവിടം സന്ദര്‍ശിച്ച് വരുന്നു.