സൗത്തേണ്‍ ഗ്രൂപ്പില്‍ പെടുന്ന ക്ഷേത്രമാണിത്. 1100 ല്‍ പണിത ഈ ക്ഷേത്രത്തിന് പടിഞ്ഞാറ് വശത്താണ് മുന്‍ഭാഗം. ചതുരാകൃതിയിലുള്ള തറയില്‍ പണിതിരിക്കുന്ന ക്ഷേത്രത്തിന് പത്ത് പടിക്കെട്ടുകളുണ്ട്. വിശാലമായ ക്ഷേത്രവാതിലില്‍ ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികളുടെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം ഒമ്പതടി ഉയരമുള്ള നാല് കൈകളുള്ള വിഷ്ണുവിന്‍റെ പ്രതിമയാണ്. വിഷ്ണുവിന്‍റെ നരസിംഹാവതാരം, ശിവന്‍റെ അര്‍ദ്ധ നാരീശ്വരഅവതാരം എന്നിവയുടെ രൂപങ്ങളും ഇവിടെ കാണാം. ഒരു നിലവറയും, ഷിക്കാരയും, അര്‍ദ്ധമണ്ഡപവും, മഹാമണ്ഡപവും ഇവിടെയുണ്ട്. ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ ഏറെ പുരാണ കഥാപാത്രങ്ങളുടെ രൂപങ്ങള്‍ കാണാം.



Click it and Unblock the Notifications