സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പഴയൊരു ക്ഷേത്രമാണിത്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ഇവിടുത്തെ പ്രധാന ആകര്‍ഷണമെന്നത് ഏഴ് കുതിരകള്‍ വലിക്കുന്ന തേരില്‍ സുര്യഭഗവാന്‍ നില്‍ക്കുന്ന മനോഹരമായ പ്രതിമയാണ്. ക്ഷേത്രത്തിന്‍റെ ചുമരുകളും കൊത്തുപണി ചെയ്തവയാണ്.
ക്ഷേത്രത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങളില്‍ ഏടുത്ത് പറയേണ്ടത് കല്ലില്‍ കൊത്തിയ സുരസുന്ദരിയുടെ പൂര്‍ണ്ണരൂപം, പതിനൊന്ന് ശിരസുകളുള്ള വിഷ്ണുഭഗവാനും ഇണകളും തമ്മിലു്ള്ള കാമപ്രകടനത്തിന്‍റെ ചിത്രീകരണം എന്നിവയാണ്. ഈ ക്ഷേത്രത്തില്‍ മൂന്ന് നിലകളുള്ള വലിയൊരു ടാങ്കുള്ളത് ഏറെ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ്.
ഈ ക്ഷേത്രത്തിന്‍റെ പുറം ചുമരുകളും ദൈവങ്ങളുടെയും, സ്ത്രീകളുടെയും, മറ്റ് വസ്തുക്കളുടെയും രൂപങ്ങള്‍ കല്ലില്‍ ചിത്രീകരിച്ചവയാണ്. ക്ഷേത്രത്തിന്‍റെ വാതില്‍ സൂര്യദേവന്‍റെ ചെറിയ രൂപങ്ങളാല്‍ അലങ്കരിച്ചതാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ ഭംഗിയില്‍ ആകൃഷ്ടരാവാതിരിക്കില്ല.



Click it and Unblock the Notifications